പ്രധാനമന്ത്രിയുമായി മമത ബാനർജിയുടെ കൂടിക്കാഴ്ച; പൗരത്വ നിയമ ഭേഭഗതിക്കെതിരെ പ്രതിഷേധം അറിയിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത ബാനർജി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ച. കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം എന്തായിരിന്നുവെന്ന് മമത വ്യക്തമാക്കിയില്ല.
പൗരത്വ നിയമ ഭേഭഗതിക്ക് എതിരായ പ്രതിഷേധം അറിയിച്ചതായി മമത വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായി ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് നരേന്ദ്ര മോദി കൊൽക്കത്തയിൽ എത്തിയത്. പ്രധാനമന്ത്രിയുമായി മമത ബാനർജി നാളെ വേദി പങ്കിടുകയും ചെയ്യും. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150ാം വാർഷികാഘോഷ പരിപാടിയിലാണ് ഇരുനേതാക്കളും വേദി പങ്കിടുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ മമത ബാനർജിയുടെ നേതൃത്വത്തിൽ ബംഗാളിൽ ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. പശ്ചിമ ബംഗാളിൽ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മമത പ്രഖ്യാപിച്ചിരുന്നു. എൻപിആർ നടപടികൾ പശ്ചിമ ബംഗാൾ സർക്കാർ നിർത്തിവയ്ക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here