എഞ്ചിനീയറിംഗ് പ്രവേശന യോഗ്യത നേടാൻ ഇനി 45% മാർക്ക് മതി

എഞ്ചിനീയറിംഗ് പ്രവേശന യോഗ്യത നേടാൻ ഇനി 45% മാർക്ക് മതി. ഇതു സംബന്ധിച്ച് സർക്കാർ തീരുമാനമായി. സംസ്ഥാനത്തെ അഞ്ചിനിയറിംഗ് കോളജുകളിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എഐസിടിഇ മാനദണ്ഡപ്രകാരമാണ് തീരുമാനം.
പ്രവേശന പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഇനി ഹയർസെക്കൻഡറി പരീക്ഷയിൽ ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി, എന്നിവയിൽ 45 ശതമാനം മാർക്ക് മാത്രം സ്വന്തമാക്കിയാൽ മതി.
നേരത്തെ മാത്‌സിന് മാത്രം 50 ശതമാനം മാർക്ക് വേണമായിരുന്നു. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നീ വിഷയങ്ങൾക്ക് ആകെ 50 ശതമാനവും വേണമായിരുന്നു. ഇതിനാണ് നിലവിൽ മാറ്റം വന്നിരിക്കുന്നത്.
Story Highlights- Engineering, Entrance, Mark
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here