Advertisement

‘നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊന്ന് കിട്ടുന്ന പണം മകളുടെ കല്യാണത്തിന് വേണ്ടി ഉപയോഗിക്കും’: ആരാച്ചാർ

January 11, 2020
Google News 3 minutes Read

നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊന്നാൽ കിട്ടുന്ന ഒരു ലക്ഷം മകളുടെ കല്യാണത്തിന് വേണ്ടി ഉപയോഗിക്കുമെന്ന് ആരാച്ചാർ പവൻ ജലാദ്. മകൾ വലുതായിട്ടും കല്യാണം കഴിപ്പിച്ചയക്കാനുള്ള കാശ് കൈയിലുണ്ടായിരുന്നില്ല. തന്നെ ഈ ദൗത്യത്തിന് തെരഞ്ഞെടുത്തതിന് ഉത്തർപ്രദേശ് സർക്കാരിന് നന്ദി. ജീവിതത്തിലെ ഒരു പുതിയ ഉടമ്പടിയാണ് ഈ തൂക്കികൊല്ലലെന്നും 57 വയസുകാരനായ ജലാദ്.

‘ഈ മാസം 22ാം തിയതിക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. വരുന്ന ദിവസം തന്നെ തിഹാറിലേക്ക് എന്നെ പൊലീസുകാർ കൊണ്ട് പോകും. എത്രയും പെട്ടെന്ന് അവിടെ എത്താനായാൽ കൂടുതൽ തവണ റിഹേഴ്‌സൽ ചെയ്ത് നോക്കാം. എന്നാലേ തൂക്കി കാല്ലുന്ന ദിവസം എല്ലാം നന്നായി നടക്കൂ…’ പവൻ പറയുന്നു.

ഏകദേശം പാപ്പരായിരുന്നുവെന്നും കുറേ മാസങ്ങളായി ഈ അവസരത്തിനായി കാത്തിരിക്കുകയാണെന്നും പവൻ വ്യക്തമാക്കി. ദൈവം പ്രാർത്ഥന അവസാനം കേട്ടു.

ഭൂമിയാപുൽ പ്രദേശത്തെ ലക്ഷ്മൺ കുമാർ കുടുംബത്തിലെ നാലാം തലമുറയിൽ പെട്ട ആരാച്ചാരാണ് പവൻ ജലാദ് .മീററ്റിലെ അധികൃതർ കൻഷീറാം ആവാസ് യോജനയിൽ നൽകിയ ഒറ്റ മുറി വീട്ടിലാണ് ഇപ്പോൾ ഇയാളുള്ളത്. ഉത്തർപ്രദേശ് ജയിൽ അധികൃതർ ജില്ല വിട്ട് പോകരുതെന്ന് നിർദേശം ആരാച്ചാർക്ക് നൽകിയിട്ടുണ്ട്.

 

 

nirbaya case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here