ബന്ധു മരിച്ചാൽ കൈവിരൽ മുറിച്ച് കളയുമത്രേ…

ബന്ധുക്കൾ മരിച്ചാൽ പലരും മരണാനന്തര ചടങ്ങുകൾക്ക് പോകാൻ പോലും മടിക്കാറുള്ള കാലമാണിത്. ഇനി ചടങ്ങുകൾക്ക് പോയാലോ അടുത്ത ബന്ധുക്കൾ ആണെങ്കിൽ നമ്മൾ അറിയാതെ കരഞ്ഞു പോകും.

എന്നാൽ ബന്ധു മരിച്ചാൽ സ്വന്തം കൈവിരൽ മുറിച്ചു കളയുന്നൊരു കൂട്ടരുണ്ട്. അതിശയോക്തിക്ക് മുൻപ് ഒന്ന പറയട്ടെ, സംഗതി ഇന്ത്യനേഷ്യയിലാണ്. ഇന്ത്യനേഷ്യയിലെ പാപുവയിലെ ഡാനി ഗോത്രവർഗക്കാർക്കിടയിലാണ് ഈ വിചിത്ര ആചാരം നിലനിൽക്കുന്നത്.

ആചാരം കൂടുതലും അനുഷ്ഠിക്കുന്നത് കുടുംബത്തിലെ അമ്മമാരാവും. മുറിക്കാനുദ്ദേശിക്കുന്ന വിരലിനു തൊട്ടുതാഴെയായി നൂലോ മറ്റോ ഉപയോഗിച്ച് മുറിക്കി കെട്ടിയശേഷം അരമണിക്കൂറിന് ശേഷം വിരൽ മുറിക്കുന്ന രീതിയുമുണ്ട്. മരിച്ചവരെ പ്രീതിപ്പെടുത്താനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഇവരുടെ വിശ്വാസം.
മുറിച്ചു കളയുന്ന വിരലിന്റെ അവശിഷ്ടം പ്രത്യേക സ്ഥലത്ത് സംസ്‌കരിക്കുന്നതാണ് പതിവ്.

ഇനി കുട്ടികളാണ് മരിക്കുന്നതെങ്കിൽ ആചാരത്തിൽ ചെറിയ ഒരു വ്യത്യാസമുണ്ട്. തുടരെയുള്ള ശിശു മരണത്തിന് ശേഷം ജനിക്കുന്ന കുട്ടിയുടെ വിരൽ അമ്മ കടിച്ച് തുപ്പണമത്രേ…ഇങ്ങനെ ചെയ്താൽ കുട്ടിയുടെ ആയുസ് വർധിക്കുമെന്നാണ് ഇവരുടെ വിശ്വാസം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More