ഫ്‌ളാറ്റ് പൊളിക്കുന്നതിനിടെ വീടുകൾക്ക് നാശനഷ്ടം ഉണ്ടായെങ്കിൽ പരിഹരിക്കുമെന്ന് മന്ത്രി എ സി മൊയ്തീൻ

മരട് ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനിടെ വീടുകൾക്ക് നാശനഷ്ടം ഉണ്ടായെങ്കിൽ പരിഹരിക്കുമെന്ന് മന്ത്രി എ സി മൊയ്തീൻ.
ഫ്‌ളാറ്റുകൾ പൊളിക്കുന്നത് വിജയകരമായി പൂർത്തിയാക്കിയത് അഭിനന്ദനാർഹമാണ്. മാലിന്യം നീക്കം ചെയ്യുന്ന നടപടിയാണ് അടുത്തത്. അത് അടിയന്തമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഹോളിഫെയ്ത്ത്, ആൽഫാ സെറിൻ, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് ഇന്നലെയും ഇന്നുമായി പൊളിച്ചത്. നിയന്ത്രിത സ്‌ഫോടനം വഴിയായിരുന്നു നാല് ഫ്‌ളാറ്റുകളും തകർത്തത്. ഇന്നലെ മണിക്കൂറുകൾ ഇടവിട്ട് ഹോളിഫെയ്ത്ത്, ആൽഫാ സെറിൻ ഫ്‌ളാറ്റുകൾ തകർത്തു.
നാല് ഫ്‌ളാറ്റുകളിലേയും വമ്പൻ ജെയിൻ കോറൽ കോവാണ് ഇന്ന് ആദ്യം തകർത്തത്. പതിനൊന്ന് മണിയോടെയായിരുന്നു ഈ ഫ്‌ളാറ്റ് തകർത്തത്. തുടർന്ന് രണ്ടരയോടടുത്ത് ഗോൾഡൻ കായലോരം തകർത്തു. ഏറ്റവും ശ്രമകരമായത് ഗോൾഡൻ കായലോരം തകർക്കാനായിരുന്നു.
story highlights- maradu flat, implosion, a c moideen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here