Advertisement

ടിക്ക് ടോക്കിന് വെല്ലുവിളി ഉയര്‍ത്താന്‍ ഫേസ്ബുക്കിന്റെ ലാസോ ഇന്ത്യയിലേക്കും …?

January 12, 2020
Google News 0 minutes Read

ചെറു വീഡിയോകള്‍ നിര്‍മിക്കുന്നതിനായി കഴിഞ്ഞ വര്‍ഷമാണ് ഫേസ്ബുക്ക് ലാസോ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. ടിക്ക് ടോക്കിന് വെല്ലുവിളി ഉയര്‍ത്തിയാണ് ലാസോ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. യുഎസില്‍ മാത്രം അവതരിപ്പിച്ച ആപ്ലിക്കേഷന്‍ ഇന്ത്യയിലും അവതരിപ്പിക്കുന്നതിന് ഫേസ്ബുക്ക് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

2020 പകുതിയോടെ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്ക്‌ടോക്കിന് ഇന്ത്യയില്‍ വലിയ ജനപ്രീതിയാണുള്ളത്. വലിയ മത്സരമാണ് ഫേസ്ബുക്കും ടിക്ക്‌ടോക്കും തമ്മില്‍ ഇന്ത്യയിലുള്ളത്. അതിനാല്‍ ലാസോ ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് എന്‍ട്രാക്കറാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here