കുറഞ്ഞ ചെലവില്‍ മനോഹര കാഴ്ചകള്‍; യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ഈ സ്ഥലങ്ങള്‍ കാണാതെ പോകരുത്
യാത്രകളെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍…? കുറഞ്ഞ ചെലവില്‍ മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. താമസം, ഭക്ഷണം, എന്നിവ ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപയില്‍ താഴെ മാത്രം ചെലവ് വരുന്ന ബജറ്റ് ഫ്രണ്ട്‌ലി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ധാരാളമുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്നതും ചെലവേറിയ റെസ്റ്റോറന്റുകള്‍ക്ക് പകരം മിതമായ നിരക്കിലുള്ള ഭക്ഷണശാലകള്‍ തെരഞ്ഞെടുക്കുന്നതുമെല്ലാം വഴി ചെലവ് വലിയ രീതിയില്‍ കുറയ്ക്കാനാകും. കുറഞ്ഞ ചെലവില്‍ യാത്ര നടത്താവുന്ന ഏഴ് സ്ഥലങ്ങള്‍
ഗ്രീസ്
ഗ്രീസ് കുറഞ്ഞ ചെലവില്‍ യാത്ര നടത്താനാവുന്ന നാടാണ്. മനോഹരമായ ബീച്ചുകളും റെസ്റ്റോറന്റുകളും പുരാതന സംസ്‌കാരത്തിന്റെ ഭാഗമായുള്ള കാഴ്ചകളുമെല്ലാം യാത്രയെ കൂടുതല്‍ മനോഹരമാക്കും. സാന്റോറിനി, ഏഥന്‍സ് ദ്വീപുകളിലേക്കുള്ള യാത്രയും മനോഹരമാണ്. മെയ്, ജൂണ്‍, ജൂലൈ ആദ്യം, സെപ്റ്റംബര്‍, ഒക്ടോബര്‍ എന്നിവ ഗ്രീസ് സന്ദര്‍ശിക്കാന്‍ നല്ല മാസങ്ങളാണ്.
പ്രധാന ആകര്‍ഷണങ്ങള്‍: ഏഥന്‍സിലെ അക്രോപോളിസ് ആന്‍ഡ് അക്രോപോളിസ് മ്യൂസിയം, ഡെല്‍ഫി, സാന്റോറിനി, റോഡ്‌സ് ടൗണ്‍, സമരിയ ജോര്‍ജ്
തായ്‌ലാന്‍ഡ്
ബജറ്റിലൊതുങ്ങുന്ന യാത്രകള്‍ക്ക് പറ്റുന്നിടമാണ് തായ്‌ലന്‍ഡ്. പര്‍വത നിരകളും തിരക്കേറിയ ബീച്ചുകളും നഗരജീവിതവുമെല്ലാം കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചകളാകും.
പ്രധാന ആകര്‍ഷണങ്ങള്‍: ക്വായ് നദിക്ക് കുറുകെയുള്ള പാലം, എറവാന്‍ നാഷണല്‍ പാര്‍ക്ക്, മു കോ ഹോംഗ്, ഹാറ്റ് കരോണ്‍, ഖാവോ ഫനോം ബെഞ്ച നാഷണല്‍ പാര്‍ക്ക്, കോ മുക്, താം മൊറാക്കോട്ട് (എമറാള്‍ഡ് കേവ്), ചന്തബുരിയിലെ കത്തോലിക്കാ പള്ളി.
മാലിദ്വീപ്
ഏറ്റവുമധികം വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് മാലിദ്വീപ്. കടല്‍ക്കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. സാംസ്‌കാരികവും ചരിത്രപരവുമായ പ്രത്യേകതകള്‍ കാത്ത് സൂക്ഷിക്കുമ്പോഴും വിനോദ സഞ്ചാരികള്‍ക്കായി എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രധാന ആകര്‍ഷണങ്ങള്‍: ഫുവ മുലാകു, മിരിഹി ദ്വീപുകള്‍, ഗ്രാന്‍ഡ് ഫ്രൈഡേ മോസ്‌ക്, നലഗുറൈദൂ ബീച്ച്, മാലദ്വീപ് നാഷണല്‍ മ്യൂസിയം
ഫിജി
ഫിജി ദ്വീപുകളിലേക്കുള്ള യാത്രകള്‍ ഏറെ രസകരമാണ്. ബജറ്റിലൊതുങ്ങുന്ന റെസ്റ്റോറന്റുകളും താമസ സ്ഥലങ്ങലും ഇവിടെ ധാരാളമുണ്ട്. അതോടൊപ്പം നിരവധി സാംസ്‌കാരിക പരിപാടികളും വിനോദ സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കാറുണ്ട്.
പ്രധാന ആകര്‍ഷണങ്ങള്‍: തവേനി ദ്വീപിലെ ബൗമ നാഷണല്‍ ഹെറിറ്റേജ് പാര്‍ക്ക്, മാമാനൂക്ക ദ്വീപുകളിലെ ക്ലൗ ഡ് ബ്രേക്ക്, ബ്ലൂ ലഗൂണ്‍ ക്രൂസ്, വിറ്റി ലെവുവിലെ ബെക്ക ലഗൂണ്‍.
മൗറീഷ്യസ്
ബീച്ചുകളുടെ പേരിലാണ് മൗറീഷ്യസ് കൂടുതല്‍ പ്രശസ്തമായിട്ടുള്ളത്. എന്നാല്‍ ഇവിടെ നിരവധി കാഴ്ചകളാണ് വിനോദ സഞ്ചാരികള്‍ക്കായുള്ളത്. കഥാകൃത്തുക്കളും സിനിമാക്കാരും ഫിക്ഷണല്‍ സ്റ്റോറികളില്‍ മൗറീഷ്യസിന് ഇടം കൊടുത്തിട്ടുണ്ട്.
പ്രധാന ആകര്‍ഷണങ്ങള്‍: ഗ്രാന്‍ഡ് ബെയ്, ചാമറല്‍ കളേര്‍ഡ് എര്‍ത്ത്, കാസെല നേച്ചര്‍ പാര്‍ക്ക്.
ഈജിപ്ത്
പിരമിഡുകളും ചരിത്രവും ഒരെപോലെ നിറഞ്ഞിരിക്കുന്ന നാട്. വിനോദസഞ്ചാരികളുടെയും ഗവേഷകരുടെയും പ്രിയപ്പെട്ട ഇടമാണ് ഈജിപ്ത്. നിരവധി പിരമിഡുകളും മ്യൂസിയങ്ങളും സാഹസിക ഇഷ്ടപ്പെടുന്നവര്‍ക്ക് നിരവധി അവസരങ്ങളും ഇവിടുണ്ട്.
പ്രധാന ആകര്‍ഷണങ്ങള്‍: സിവ ഒയാസിസ്, ഈജിപ്ഷ്യന്‍ മ്യൂസിയം, വാലി ഓഫ് കിംഗ്‌സ്, നൈല്‍ ക്രൂയിസ്, ചെങ്കടല്‍, കര്‍ണാക്, ഗിസാ നെക്രോപോളിസ്.
ബാലി
യാത്രികരുടെ പ്രിയപ്പെട്ട ഇടമാണ് ബാലി. ജനസംഖ്യയുടെ ഭൂരിഭാഗവും ഹിന്ദുക്കളും മുസ്ലീങ്ങളുമുള്ള ഈ ദ്വീപ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ആളുകളെ സ്വാഗതം ചെയ്യുന്നു. യോഗയടക്കമുള്ള സൗകര്യങ്ങളുള്ള ഒരു അവധിക്കാല വിനോദ സഞ്ചാര കേന്ദ്രമാണ് ബാലി.
പ്രധാന ആകര്‍ഷണങ്ങള്‍: ഉബുദിലെ ടെഗല്ലാങ് റൈസ് ടെറസസ്, ഉബുദ് ആര്‍ട്ട് മാര്‍ക്കറ്റ്, കിന്തമണി, സെന്‍ട്രല്‍ ബാലിയിലെ മൗണ്ട് ബത്തൂര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here