ഭീകരര്‍ക്കൊപ്പം പിടിയിലായ ദവീന്ദര്‍ സിംഗിന്റെ പൊലീസ് മെഡല്‍ തിരിച്ചെടുക്കാന്‍ നടപടി

ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ പൊലീസ് ഓഫീസര്‍ ദവീന്ദര്‍ സിംഗിന് ലഭിച്ച രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ തിരിച്ചെടുത്തേക്കുമെന്ന് സൂചന. അതേസമയം കേസ് എന്‍ഐഎ ഏറ്റെടുക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ചയാണ് ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കൊപ്പം പൊലീസ് ഡപ്യൂട്ടി സൂപ്രണ്ടായിരുന്ന ദവീന്ദര്‍ സിംഗിനെ കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സെയ്ദ് നവീദ് മുഷ്താക്, തീവ്രവാദിയായ റാഫി റാത്തര്‍, ഇര്‍ഫാന്‍ ഷാഹിമര്‍ എന്നിവര്‍ക്കൊപ്പമാണ് ദവീന്ദര്‍ സിംഗ് ഉണ്ടായിരുന്നത്.
ഭീകരരെ സുരക്ഷിതമായി ബാനിഹാള്‍ തുരങ്കം കടത്തുന്നതിന് 12 ലക്ഷം രൂപ ദവീന്ദര്‍ സിംഗ് വാങ്ങിയതായി പ്രാഥമികമായ ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറയുന്നു.
ഈ സാഹചര്യത്തിലാണ് ദവീന്ദര്‍ സിംഗിന് ലഭിച്ച രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ തിരിച്ചെടുക്കുമെന്ന സൂചനയുള്ളത്.
ഇതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റ്, പുല്‍വാമ ആക്രമണങ്ങളില്‍ ദവീന്ദര്‍ സിംഗിന്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here