സൈനികരെക്കൊണ്ട് തുണി അലക്കിച്ചു; അക്ഷയ് കുമാറിനെതിരെ കേസെടുക്കാൻ ആവശ്യം

പരസ്യത്തിൽ സൈനികരെക്കൊണ്ട് തുണി അലക്കിക്കുന്ന സീൻ ഉൾപ്പെടുത്തിയെന്നാരോപിച്ച് നടൻ അക്ഷയ് കുമാറിനെതിരെ കേസെടുക്കാൻ ആവശ്യം. അക്ഷയ് കുമാർ അഭിനയിച്ച നിർമ വാഷിംഗ് പൗഡറിൻ്റെ പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. പരസ്യത്തിലൂടെ മറാത്ത സൈനികരെ അപമാനിച്ചു എന്നാരോപിച്ച് മറാത്ത സംഘടനയാണ് പൊലീസിനെ സമീപിച്ചത്.
പരസ്യത്തിൽ മറാത്ത രാജാവായാണ് അക്ഷയ് അഭിനയിക്കുന്നത്. യുദ്ധത്തിനു ശേഷം കൊട്ടാരത്തിലേക്ക്ക് തിരികെയെത്തുന്ന രാജാവിൻ്റെ വസ്ത്രങ്ങൾ മുഷിഞ്ഞതാണ്. തുടർന്ന് നൃത്തം ചെയ്തു കൊണ്ട് വസ്ത്രം അലക്കുന്ന രാജാവാണ് പരസ്യത്തിലുള്ളത്. ഇത് മറാത്ത വിഭാഗത്തെ അപമാനിക്കുന്നു എന്നാണ് പരാതിക്കാരുടെ ആരോപണം.
മറാത്ത സംഘടനായ സംഭാജി ബ്രിഗേഡാണ് അക്ഷയ് കുമാറിനെതിരെയും പരസ്യത്തിനെതിരെയും രംഗത്തെത്തിയത്. നന്‍ഡെഡ് ജില്ലാ കളക്ടര്‍ക്കും വസിറബഡ് പൊലീസിലും ഇവർ പരാതി നൽകിയിട്ടുണ്ട്. പരാതി ഉന്നതാധികാരികൾക്ക് കൈമാറിയിട്ടുണ്ടെന്നും അവരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി എടുക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
അതേ സമയം, പരസ്യത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുകയാണ്. അക്ഷയ് കുമാർ സൈനികരെ അപമാനിച്ചു എന്ന് സമൂഹമാധ്യമങ്ങളും ആരോപിക്കുന്നു. നിർമ ബഹിഷ്കരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹാഷ്‌ടാഗുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Story Highlights: Akshay Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here