പൗരത്വ നിയമം നടപ്പിലാക്കാനുള്ള നടപടികൾ ഉത്തർപ്രദേശിൽ ആരംഭിച്ചതായി റിപ്പോർട്ട്

ദേശീയ പൗരത്വ നിയമം നടപ്പിലാക്കാനുള്ള നടപടികൾക്ക് ഉത്തർപ്രദേശിൽ തുടക്കമിട്ടതായി റിപ്പോർട്ട്. ഇതിനായി 21 ജില്ലകളിൽ നിന്നായി 32000 ആളുകളെ തിരിച്ചറിഞ്ഞതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
നിയമം നടപ്പിലാക്കുന്നതിന്റെ പ്രാഥമിക നടപടി എന്ന നിലയിൽ എന്തെല്ലാമാണ് മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഇതനുസരിച്ച് സർവേകൾ നടന്നതായും റിപ്പോർട്ടുകൾ ഇല്ല.
അതേസമയം, ധൃതി കാണിച്ച് ഒന്നും ചെയ്യില്ലെന്ന് ഉത്തർപ്രദേശ് വക്താവും മന്ത്രിയുമായ ശ്രീകാന്ത് ശർമ വ്യക്തമാക്കി. മാത്രമല്ല, ഇതൊരു തുടർ പ്രക്രിയയാണെന്നും ഇപ്പോൾ നൽകിയ കണക്കുകളിൽ മാറ്റം വരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം നടപ്പിലാക്കും മുൻപ് സർവേകൾ നടത്തും. ശേഷമാവും പട്ടിക പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ റിപ്പോർട്ട് അനുസരിച്ച് ലഖ്‌നൗവിൽ നിന്നും 260 കിലോമീറ്റർ അകലെയുള്ള പ്രദേശമായ പിൽഭിത്ത ജില്ലയിൽ നിന്നുള്ളവരാണ് പ്രാഥമിക നടപടികളിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ അധികവും. പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ ഏറ്റവും അക്രമാസക്തമായ പ്രതിഷേധം കണ്ട സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർ പ്രദേശ്. കഴിഞ്ഞ മാസം പൊലീസുകാരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 21 പേർ മരിക്കുകയും 300ലധികം ആളുകൾക്ക് പരു
ക്കേൽക്കുയയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here