Advertisement

കൈഫി ആസ്മിയെ ആദരിച്ച് ഗൂഗിൾ ഡൂഡിൽ

January 14, 2020
Google News 1 minute Read

ഉറുദു കവിയും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കൈഫി അസ്മിയെ ആദരിച്ച് ഗൂഗിൾ ഡൂഡിൽ. കൈഫി അസ്മിയുടെ 101-ാം ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ ചിത്രം ഡൂഡിലിൽ ഉൾപ്പെടുത്തിയാണ് ആദരവ് അറിയിച്ചത്.

1919ൽ ഉത്തർപ്രദേശിലെ അസം ഖറിലായിൽ ജനിച്ച കെഫി,11 ാം വയസ് മുതൽ തന്നെ കവിതകൾ എഴുതി തുടങ്ങിയിരുന്നു. ‘ഇത്‌നാ തോ സിന്ദഗി മേം കിസി കാ ഖലാൽ പടെ’ എന്ന ഗസലായിരുന്നു അദ്ദേഹം ആദ്യമായി രചിച്ചത്.

1942 ൽ ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റിൽ പ്രചോദനം ഉൾക്കൊണ്ട അദ്ദേഹം പിന്നീട് മുംബൈയിലേക്ക് താമസം മാറി. ഒരു ഉറുദു പത്രത്തിന് വേണ്ടി എഴുതാൻ തുടങ്ങിയ കൈഫി 1943 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ അംഗത്വം എടുത്തു. ബോളിവുഡ് ചിത്രങ്ങൾക്ക് വേണ്ടിയുള്ള ഗാന രചനയിൽ തന്റേതായ ഇടം കണ്ടെത്തിയ അദ്ദേഹം അഭിനേതാവ് എന്ന രീതിയിലും അറിയപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here