Advertisement

നിർഭയ കേസ്; വധശിക്ഷയ്‌ക്കെതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജി ഇന്ന് പരിഗണിക്കും

January 14, 2020
Google News 1 minute Read

നിർഭയ കേസിൽ വധശിക്ഷ വിധിക്കെതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജി ഇന്ന് പരിഗണിക്കും. പ്രതികളായ വിനയ് ശർമ, മുകേഷ് എന്നിവർ നൽകിയ തിരുത്തൽ ഹർജി സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുക.

ഇന്ന് ഉച്ചയ്ക്ക് 1.45നാണ് തിരുത്തൽ ഹർജി സുപ്രിംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എൻ വി രമണ, ആർ എഫ് നരിമാൻ, അരുൺ മിശ്ര, ആർ ഭാനുമതി, അശോക ഭൂഷൺ എന്നിവർ ഹർജി മേൽ വാദം കേൾക്കും. വധശിക്ഷയിൽ നിന്നും ഇളവ് ലഭിക്കാനുള്ള പ്രതികളുടെ അവസാനത്തെ നിയമ സാധ്യതയാണ് ഇന്ന് പരിഗണിക്കുന്ന തിരുത്തൽ ഹർജി.

അതേസമയം ഇതേ പ്രതികൾ തന്നെ മരണ വാറന്റ് പുറപ്പെടുവിച്ച പാട്യാല ഹൗസ് കോടതിയുടെ നടപടി ചോദ്യം ചെയത് ഹൈക്കോടതിയിലും ഹർജ്ജി നൽക്കാനുള്ള നീക്കം നടത്തുന്നുണ്ട്. വധശിക്ഷയ്ക്ക് മുന്നോടിയായുള്ള ഡമ്മി പരീക്ഷണം കഴിഞ്ഞദിവസം നടന്നു. ഒരേ സമയം നാല് ഡമ്മികളും പരീക്ഷിച്ചു. ഭാര പരിശോധനയടക്കമുള്ള പരീക്ഷണം വിജയിച്ചതായിട്ടാണ് ലഭിക്കുന്ന വിവരം .ശിക്ഷാ തിയതി തിരുമാനിക്കപ്പെട്ട സാഹചര്യത്തിൽ കനത്ത സുരക്ഷയും നിരിക്ഷണവുമാണ് ജയിലിൽ പ്രതികൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Story Highlights- Supreme  Court, Nirbhaya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here