Advertisement

ടി.വി.ആർ ഷേണായി നാഷണൽ മീഡിയ അവാർഡ് ആർ. ശ്രീകണ്ഠൻ നായർ ഏറ്റുവാങ്ങി

January 14, 2020
Google News 0 minutes Read

പത്തനാപുരം ഗാന്ധിഭവൻ ഏർപ്പെടുത്തിയ ടി.വി.ആർ ഷേണായി നാഷണൽ മീഡിയ അവാർഡ് ഫ്‌ളവേഴ്‌സ് മാനേജിംഗ് ഡയറക്ടർ ആർ. ശ്രീകണ്ഠൻ നായർ ഏറ്റുവാങ്ങി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നുമാണ് ശ്രീകണ്ഠൻ നായർ പുരസ്‌കാരം ഏറ്റുവാങ്ങിയത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ശ്രീകണ്ഠൻ നായർക്കൊപ്പം വിവിധ വിഭാഗങ്ങളിലായി ജസ്റ്റിസ് ബി. കെമാൽ പാഷ, ഡോ. സി.വി ആനന്ദബോസ്, സന്തോഷ് ജോർജ് കുളങ്ങര, സോഹൻ റോയ് എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. പത്തനാപുരം ഗാന്ധിഭവന്റെ മാതൃസ്മരണ പദ്ധതിയുടെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here