പൗരത്വ രജിസ്റ്ററിനെതിരെ ഡൽഹിയിൽ അണിനിരന്നത് ലക്ഷക്കണക്കിന് മുസ്ലീങ്ങൾ? പ്രചരിക്കുന്ന വീഡിയോ സത്യമോ ? [24 Fact Check]

പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. എന്നാൽ അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എൻആർസിക്കെതിരെ ഡൽഹിയിൽ ലക്ഷക്കണക്കിനാളുകൾ അണിനിരന്നുവെന്ന തലക്കെട്ടോടെ ആയിരങ്ങൾ തടിച്ചുകൂടി നിൽക്കുന്നതിന്റെ ഏരിയൽ ഫൂട്ടേജാണ് പ്രചരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇത് പൗരത്വ രജിസ്റ്ററിനെതിരായ റാലി തന്നെയായിരുന്നോ ? അല്ല എന്നാണ് ഉത്തരം.

Read Also : ചെറുനാരങ്ങ ഒരു കാന്‍സര്‍ രോഗിയില്‍ കീമോ തെറാപ്പിയേക്കാള്‍ മികച്ച ഫലം ചെയ്യുമോ [24 Fact Check]

കഴിഞ്ഞ ദിവസം അന്തരിച്ച ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാന്റെ സംസ്‌ക്കാര ചടങ്ങുകൾക്കായി തടിച്ചുകൂടിയ ജനസാഗരത്തിന്റെ ദൃശ്യങ്ങളായിരുന്നു അത്. എ റഹ്മാൻ ഷെയ്ഖ് എന്ന ഫേസ്ബുക്ക് യൂസറാണ് ‘ഡൽഹി റാലി മുസ്ലിംസ്, എൻപിആർ എൻആർസി കെ ഖിലാഫ്’ (ഡൽഹി മുസ്ലീങ്ങളുടെ റാലി, എൻപിആറിനും എൻആർസിക്കും എതിരെ) എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 9,800 ഏറെ തവണയാണ് വീഡിയോ ജനം കണ്ടിരിക്കുന്നത്. 1200 ലേറെ തവണ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ഖാസിം സുലൈമാനിയുടെ സംസ്‌ക്കാര ദിവസം അന്താരാഷ്ട്ര മാധ്യമങ്ങൾ പകർത്തിയ ദൃശ്യങ്ങളാണ് ഇവ. ഇറാൻ പ്രസ്, ലോസ് ഏഞ്ചൽസ് ടൈംസ്, തുടങ്ങി നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ വീഡിയോ വാർത്തയ്‌ക്കൊപ്പം നൽകിയിട്ടുണ്ട്.

ഇതിൽ നിന്ന് അടർത്തി മാറ്റിയ ജനസാഗരത്തിന്റെ ഭാഗമാണ് നിലവിൽ ൻെആർസിക്കെതിരായ റാലിയെന്ന തരത്തിൽ ഇന്ത്യയിൽ പ്രചരിക്കുന്നത്.

Story Highlights- Fact Check, NRC, NPR

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top