തോക്ക് ഉപയോഗിച്ച് ടിക് ടോക് ചെയ്യുന്നതിനിടെ വെടിയുതിർത്തു; പതിനെട്ടുകാരൻ മരിച്ചു

തോക്ക് ഉപയോഗിച്ച് ടിക് ടോക് ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്ത് പതിനെട്ടുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ മുഡിയ ഭൈകമ്ബൂർ ഗ്രാമത്തിലാണ് സംഭവം. കേശവ് എന്ന കൗമാരക്കാരനാണ് തലയ്ക്ക് വെടിയേറ്റ് മരിച്ചത്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ടിക് ടോക് വീഡിയോ ചെയ്യുന്നതിനായി അമ്മ സാവിത്രിയാണ് കേശവിന് തോക്ക് നൽകിയത്. വെടിയുണ്ട ഉണ്ടെന്നറിയാതെയാണ് സാവിത്രി മകന് തോക്ക് നൽകിയതെന്ന് പൊലീസ് പറഞ്ഞു. സാവിത്രി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് കേശവ് വെടിയുതിർത്തത്.

ശബ്ദം കേട്ട് സാവിത്രി ഓടിയെത്തിയപ്പോൾ തലയ്ക്ക് വെടിയേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ മകനെ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തോക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

story highlights- tik tok, gun shot, uttar pradesh


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More