ട്രംപിന്റെ ഇന്ത്യാ സന്ദർശനം ഉടൻ ഉണ്ടാകും

അമേരിയ്ക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ ഇന്ത്യ സന്ദർശിയ്ക്കും. ഫെബ്രുവരി രണ്ടാം വാരത്തിന് മുൻപ് ആകുംസന്ദർശനം. കഴിഞ്ഞ മാസം ഇന്ത്യയുടെ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും വൈറ്റ് ഹൗസിൽ എത്തി ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
നവമ്പറിൽ നടന്ന നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനൊടുവിൽ ഡോണാൾഡ് ട്രംപ് മധ്യമ പ്രവർത്തകരോട് പറഞ്ഞത് ഇനി ഞങ്ങളെ രണ്ട് പേരെയും ഒരു മിച്ച് ഇന്ത്യയിൽ കാണാം എന്നായിരുന്നു. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ട്രംപ് മുഖ്യാഥിതി ആകും എന്നാണ് തുടർന്ന് കരുതപ്പെട്ടത്.
എന്നാൽ ഇംപീച്ച്‌മെന്റ് നടപടികളുടെ ഭാഗമായി ഇന്ത്യാ സന്ദർശനം നടന്നില്ല. തുടർന്നാണ് ഫെബ്രുവരിയിൽ ഇന്ത്യയിലെത്താനുള്ള ട്രംപിന്റെ തീരുമാനം. പൗരത്വ ഭേഭഗതി അടക്കമുള്ള വിഷയങ്ങളിൽ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ഉലയുന്നു എന്ന സാഹചര്യത്തിലെ ട്രംപിന്റെ വരവ് രാഷ്ട്രീയമായും ഏറെ ഗുണം ചെയ്യും എന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ.
ട്രംപിനെ ഔദ്യോഗികമായി ക്ഷണിക്കാൻ കഴിഞ്ഞ മാസം വിദേശകാര്യ പ്രതിരോധ മന്ത്രിമാർ വൈറ്റ് ഹൗസിൽ എത്തിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ സന്ദർശനം തീരുമാനിക്കപ്പെട്ടത്. 2018 ൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാം എന്ന് അറിയിച്ചിരുന്ന ട്രംപ് അവസാന നിമിഷം വ്യക്തിപരമായ അസൗകര്യങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഇന്ത്യ സന്ദർശനം റദ്ദാക്കുകയായിരുന്നു.
അമേരിയ്ക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ഇന്ത്യയ്ക്ക് മാത്രമാകില്ല ലോകത്തിനാകെ നേട്ടമാകുന്ന തീരുമാനങ്ങൾ കൊണ്ട് സമ്പന്നമാകും എന്ന് അനൗദ്യോഗികമായി വിദേശകാര്യ വക്താക്കൾ അവകാശപ്പെടുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരകരാർ ട്രംപിന്റെ സാന്നിധ്യത്തിൽ യാഥാർത്ഥ്യമാകും എന്നാണ് സൂചന. ഏതാനും വിഷയങ്ങളിൽ കൂടി ധാരണ ഉണ്ടായാൽ കരാർ അന്തിമ കരടിൽ എത്തും എന്നും വിദേശകാര്യവക്താക്കൾ വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here