ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജ് പി പി ജെയിംസിന്റെ മാതാവ് അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനും ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജുമായ പി പി ജെയിംസിന്റെ മാതാവ് തൃശൂർ കൊമ്പൊടിഞ്ഞാമക്കിൽ പുന്നേലിപ്പറമ്പിൽ മർത്ത പത്രോസ് അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ വൈകീട്ട് നാല് മണിക്ക് കുഴിക്കാട്ടുശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.

മക്കൾ-പി പി ജെയിംസ്, പി പി ജോയ് (കുവൈറ്റ്), ജെസി ജോൺസൺ, ജിൻസി തോംസൺ (അധ്യാപിക, അന്നമ്മനട ഗവ. ഹൈസ്‌കൂൾ), ജോഷി പീറ്റർ, ജസ്റ്റിൻ പീറ്റർ

മരുമക്കൾ- ജ്യോതി ജെയിംസ്, ഷീല ജോയ്, എൻ കെ ജോൺസൺ, പരേതനായ തോംസൺ, ടീന ജസ്റ്റിൻ‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More