ജനകീയ പ്രക്ഷോഭം; ഹോങ്കോങിൽ നാല് പേർ കൂടി അറസ്റ്റിൽ

ജനകീയ പ്രക്ഷോഭം തുടരുന്ന ഹോങ്കോങിൽ 4 പേർ കൂടി അറസ്റ്റിൽ. 21 നും 29 നും ഇടയിൽ പ്രായം വരുന്ന ആളുകളാണ് പിടിയിലായിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. അക്രമികളുടെ പക്കൽ നിന്ന് പൊലീസ് തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. അക്രമികളുടെ താമസ സ്ഥലത്തും സമീപ ഗ്രാമങ്ങളിലുമായി നടത്തിയ റെയ്ഡിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തത്.
ആക്രമണം നടത്താൻ പദ്ധതിയിട്ട് കൈയിൽ സൂക്ഷിച്ചിരുന്ന പൈപ്പ് ബോംബ് പൊലീസ് നിർവീര്യമാക്കി. 20 സെന്റീമീറ്റർ നീളവും 680 ഗ്രാം ഭാരവുമുള്ള ബോംബാണ് നിർവീര്യമാക്കിയതെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു. അക്രമികൾ താമസിച്ചിരുന്ന സ്ഥലത്ത് പൊലീസ് നടത്തിയ റെയ്ഡിൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട വസ്തുക്കളും ലഭിച്ചു.
അക്രമികൾ താമസിച്ചെന്ന് കരുതുന്ന ഒരു ഗ്രാമത്തിലും പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയെത്തുടർന്ന് സ്‌ഫോടക വസ്തുക്കൾ നിർമിക്കാൻ ഉപയോഗിച്ച സാമഗ്രികളും ഉപകരണങ്ങളും പൊലീസിന് ലഭിച്ചതായാണ് വിവരം. അക്രമികൾക്ക് ഏതെങ്കിലും സർക്കാർ വിരുദ്ധ സംഘവുമായും ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. കുറ്റവാളി കൈമാറ്റ നിയമത്തിനെതിരെ ഹോങ്കോങിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ മുൻപും നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
story highlights- hong kong, protest, arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here