Advertisement

കണ്ണൂരിലെ ആർഎസ്എസ് പരിപാടിയിൽ ഉദ്ഘാടകനായി എസ്ഐ; വിവാദം

January 15, 2020
Google News 1 minute Read

കണ്ണൂർ മട്ടന്നൂരിൽ ആർഎസ്എസിന്റെ പരിപാടിയിൽ ഉദ്ഘാടകനായി എസ്ഐ എത്തിയത് വിവാദമാകുന്നു. അഡീഷണൽ എസ്ഐ കെകെ രാജേഷിനെതിരെ സിപിഐഎം മുഖ്യമന്ത്രിക്ക് പരാതി നൽകി. അതേ സമയം, താൻ പങ്കെടുത്തത് പരിപാടിയോടനുബന്ധിച്ചുള്ള ബോധവത്കരണ ക്ലാസിലാണെന്നാണ് കെകെ രാജേഷ് നൽകിയ വിശദീകരണം.

മട്ടന്നൂർ കിളിയങ്ങാട്ടെ ആർഎസ്എസ് നേതാവ് സികെ രഞ്ജിത്തിന്റെ അനുസ്മരണ പരിപാടിയിലാണ് അഡീഷണൽ എസ്ഐ കെകെ രാജേഷ് പങ്കെടുത്തത്. ഞായറാഴ്ചയായിരുന്നു പരിപാടി. കിളിയങ്ങാട് വീര പഴശ്ശി ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്. സികെ രഞ്ജിത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയാണ് എസ്ഐ പരിപാടി ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം ഉദ്ഘാടന പ്രസംഗവും നടത്തി. ആർഎസ്എസ്, ബിജെപി നേതാക്കളായിരുന്നു മറ്റ് പ്രസംഗകർ.

സംഭവത്തിൽ രാജേഷിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. വിഷയത്തിൽ എസ്പിക്ക് ഉടൻ റിപ്പോർട്ട് നൽകും. സിപിഐഎം പ്രാദേശിക നേതൃത്വവും എസ്ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

പരിപാടിയോട് അനുബന്ധിച്ച് നടത്തിയ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനമാണ് നിർവ്വഹിച്ചതെന്നാണ് എസ്ഐയുടെ വിശദീകരണം.

Story Highlights: RSS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here