വയനാട്ടിൽ ഹോംസ്റ്റേയുടെ ചില്ലുകൾ അടിച്ചു തകർത്തു; മാവോയിസ്റ്റുകളെന്ന് പൊലീസ്

വയനാട് മേപ്പാടിയിൽ ഹോംസ്‌റ്റേയുടെ ചില്ലുകൾ അടിച്ചുതകർത്തു. ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകളെന്ന് പൊലീസ് അറിയിച്ചു. ഹോംസ്റ്റേയുടെ ചുമരിൽ മാവോയിസ്റ്റുകളുടെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാവിലെ സ്ഥലത്തെത്തിയ കാവൽക്കാരനാണ് ചില്ലുകൾ തകർന്ന നിലയിൽ കണ്ടെത്തിയത്. മാവോയിസ്റ്റ് നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറിയതാണ് ആക്രമണത്തിന് കാരണമെന്ന് പോസ്റ്ററിൽ വ്യക്തമാക്കുന്നുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More