Advertisement

നിർഭയ കേസ്; പ്രതികളുടെ വധശിക്ഷ വൈകിയേക്കും

January 15, 2020
Google News 1 minute Read

നിർഭയ കൂട്ടബലാത്സംഗ കേസിൽ പ്രതികളുടെ വധശിക്ഷ വൈകിയേക്കും. പ്രതികളിലൊരാൾ ദയാഹർജി സമർപ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നത്. ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാൻ കീഴ്ക്കോടതിയെ സമീപിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

വധശിക്ഷ നടപ്പാക്കുന്നതു നീണ്ടിക്കൊണ്ടുപോവാനുള്ള തന്ത്രമായി മാത്രമേ ഇപ്പോഴത്തെ ഹർജിയെ കാണാനാവൂ എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. 2017 മുതൽ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ സമയം ലഭിച്ചിട്ടും പ്രതി അതു ചെയ്തില്ല. വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുകേഷ് സിംഗിന് വിചരണക്കോടതിയെയോ അല്ലെങ്കിൽ സുപ്രിംകോടതിയെയോ സമീപിക്കാം. ഒരു കോടതിക്കെതിരെ മറ്റൊരു കോടതിയെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

നിർഭയാ കേസ് പ്രതി മുകേഷ് സിംഗ് ഇന്നലെയാണ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്. ദയാഹർജി തള്ളിയാൽ പതിനാല് ദിവസത്തെ നോട്ടീസ് പിരീഡ് പ്രതികൾക്ക് നൽകണം. രാഷ്ട്രപതി ദയാഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ വധശിക്ഷ നീട്ടിവയ്ക്കണമെന്നാണ് മുകേഷ് സിംഗ് കോടതിയിൽ ആവശ്യപ്പെട്ടത്.

story highlights- nirbhaya case, mercy plea, mukesh singh, delhi government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here