Advertisement

ഇറാഖിൽ വ്യോമതാവളം ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം

January 15, 2020
Google News 1 minute Read

ഇറാഖിൽ യു.എസ് സൈനികർ ക്യാമ്പ് ചെയ്തിരുന്ന വ്യോമതാവളം ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം. ബാഗ്ദാദിന് വടക്ക് താജി വ്യോമതാവളത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ആർക്കും പരുക്കില്ലെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിൽ സൈനികർക്ക് പരുക്കേറ്റിട്ടില്ലെന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന യു.എസ് നേതൃത്വത്തിലുള്ള സൈനിക സഖ്യവും വ്യക്തമാക്കിയിട്ടുണ്ട്. താജി ബേസിൽ നടന്ന ആക്രമണം തങ്ങളെ ബാധിച്ചിട്ടില്ലെന്ന് സഖ്യസേനാ വക്താവ് കേണൽ മൈൽസ് കാഗിൻസ് മൂന്നാമൻ ട്വീറ്റ് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ച ബാഗ്ദാദിൽ നിന്ന് 80 കിലോമീറ്റർ (50 മൈൽ) വടക്ക് യുഎസ് ഉദ്യോഗസ്ഥർ താമസിക്കുന്ന ബാലാദ് എയർബേസിൽ റോക്കറ്റുകൾ പതിച്ചിരുന്നു. നാല് ഇറാഖ് സൈനികർക്ക് ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

story highlights- rocket attack, iraq

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here