Advertisement

പ്ലാസ്റ്റിക് നിരോധനം മറികടന്നാൽ ഇന്ന് മുതൽ പിഴ

January 16, 2020
Google News 1 minute Read

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ സമയപരിധി അവസാനിച്ചതോടെ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് സർക്കാർ ഇന്ന് മുതൽ കടക്കും. 10000 മുതൽ 50000 രൂപ വരെയാണ് പിഴ ഈടാക്കുക. വ്യാപാരികൾക്ക് ഇനിയും സാവകാശം നൽകാനാവില്ലെന്നും പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രി എസി മൊയ്ദീൻ വ്യക്തമാക്കി.

പ്ലാസ്റ്റിക് നിരോധനം പൂർണമായും നിലവിൽ വന്നതോടെ ഇന്ന് മുതൽ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് മേൽ വൻ പിഴ ഈടാക്കി തുടങ്ങും. പ്ലാസ്റ്റിക് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ആദ്യ തവണ 10000 രൂപയാണ് പിഴ ഈടാക്കുക. നിയമലംഘനം തുടർന്നാൽ 25000 വും 50000 വുമായി പിഴത്തുക ഉയരും. തുടർച്ചയായി പിഴ ഈടാക്കിയ ശേഷവും നിയമലംഘനം തുടർന്നാൽ അത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കാനാണ് സർക്കാർ തീരുമാനം. ഇന്ന് മുതൽ പരിശോധനകൾ കർശനമാകും.

അതേസമയം, ബദൽ മാർഗം ഒരുക്കാതെയുള്ള നിരോധനത്തെ അംഗീകരിക്കാൻ ആവില്ലെന്നും പിഴ ഈടാക്കിയാൽ കടകൾ അടച്ചു പ്രതിഷേധിക്കുമെന്നുമുള്ള നിലപാടിലാണ് വ്യാപാരികൾ.

Story Highlights- Plastic Ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here