Advertisement

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക്കുകൾ നിരോധിച്ച് ഷാർജ

August 24, 2022
Google News 2 minutes Read
sharja bans single use plastic

അബുദാബിയ്ക്കും ദുബായ്ക്കും പിന്നാലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക്കുകൾക്ക് നിരോധനവുമായി ഷാർജയും. 2024 ജനുവരി ഒന്നുമുതൽ പൂർണമായും നിരോധനം നടപ്പാക്കാനാണ് തീരുമാനം.ആദ്യഘട്ടമെന്നോണം ഒക്ടോബർ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് 25 ഫിൽസ് ഈടാക്കും. ( Sharjah bans single use plastic )

മറ്റ് എമിറേറ്റുകൾക്ക് പിന്നാലെ ഒററത്തവണ ഉപയോ?ഗിക്കാവുന്ന പ്‌ളാസ്റ്റിക്ക് ബാ?ഗുകൾക്ക് നിരോധനം നടപ്പാക്കാനൊരുങ്ങുകയാണ് ഷാർജ. എമിറേറ്റിനെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും മറ്റു പ്രകൃതി സംരക്ഷണ പദ്ധതികൾക്ക് ഊർജ്ജം പകരാനും വേണ്ടിയാണ് എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ഈ തീരുമാനം.പുതിയ തീരുമാന പ്രകാരം 2024 ജനുവരി ഒന്നുമുതൽ എമിറേററിൽ പൂർണമായും നിരോധനം നടപ്പാക്കും ഇതിന്റെ ആദ്യഘട്ടമെന്നോണം ഒക്ടോബർ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് 25 ഫിൽസ് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളും മറ്റു വസ്തുക്കളും കച്ചവടം ചെയ്യുന്നതും ഉൽപ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമെല്ലാം നിരോധിച്ചിട്ടുണ്ട്.നേരത്തെ ജൂൺ ഒന്നുമുതൽ അബുദാബിയിൽ ഒററത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു . ദൂബായിൽ ജൂലൈ ഒന്നുമുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കിത്തുടങ്ങിയിട്ടുണ്ട്.

Story Highlights: Sharjah bans single use plastic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here