ജെഎൻയു ഫീസ് വർധന; കോടതിയെ സമീപിക്കുന്നതിൽ വിദ്യാർത്ഥി യൂണിയന്റെ അന്തിമ തീരുമാനം ഇന്ന്

ജെഎൻയുവിലെ ഫീസ് വർധനവ് പിൻവലിക്കാൻ കോടതിയെ സമീപിക്കുന്നതിൽ വിദ്യാർത്ഥി യൂണിയൻ ഇന്ന് അന്തിമ തീരുമാനമെടുകും. കോടതിയെ സമീപിക്കണമെന്നാണ് വിവിധ ഡിപ്പാർട്ടുമെന്റുകളിലെ വിദ്യാർത്ഥികളുടെ ആവശ്യം.

ഇതുവരെ ശീതകാല സെമസ്റ്റർ പൂർത്തിയാക്കിവരുടെ എണ്ണം 5400 കവിഞ്ഞെന്നാണ് സർവ്വകലാശാല അധികൃതർ പറയുന്നത്. എന്നാൽ ക്ലാസുകൾ ബഹിഷ്‌കരിച്ചുള്ള വിദ്യാർത്ഥി സമരം തുടരുകയാണ്.ഇന്നലെ മാനവിഭവശേഷി മന്ത്രാലയം ക്യാമ്പസിലെ സ്ഥിതിഗതികൾ വിസിയോട് ആരാഞ്ഞു.

അതേസമയം, ജനുവരി 5 ലെ മുഖം മൂടി ആക്രമണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

Story Highlights- JNU

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top