ജനാധിപത്യം എന്തെന്ന് ഭരിക്കുന്നവർക്ക് അറിയില്ല; സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ. ജനാധിപത്യം എന്തെന്ന് ഭരിക്കുന്നവർക്ക് അറിയില്ലെന്നും മൃതദേഹ സംസ്കാരം സംബന്ധിച്ച ഓർഡിനൻസ് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുമെന്നും സഭ കുറ്റപ്പെടുത്തി. വ്യക്തതയില്ലാത്ത ഓർഡിനൻസിന് പിന്നിൽ നിരീശ്വരവാദികൾ ഭരിക്കുന്നതിന്റെ പ്രശ്നമാണെന്നും സഭ വിമർശിച്ചു.
ഓർത്തഡോക്സ് യാക്കോബായ തർക്കം നിലനിൽക്കുന്ന പള്ളികളിലെ മൃതദേഹ സംസ്കാരം സംബന്ധിച്ച പ്രത്യേക ഓർഡിനൻസ് പ്രാബല്യത്തിൽ വന്നതോടെയാണ് ഓർത്തഡോക്സ് സഭ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഓർഡിനൻസിന്റെ ബലത്തിൽ കഴിഞ്ഞ ദിവസം വരിക്കോലി പള്ളിയിൽ നടന്ന സംസ്‌കാരം ഏകപക്ഷീയ നടപടിയാണെന്ന് സുനഹദോസ് സെക്രട്ടറി യുഹനാൻ മാർ ദിയസ് കോറസ് മെത്രാപ്പോലീത്ത ആരോപിച്ചു. വ്യക്തതയില്ലാത്ത ഓർഡിനൻസ് എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുമെന്നും സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കും സഭ വ്യക്തമാക്കി. നിരീശ്വരവാദികൾ ഭരിക്കുന്നതിന്റെ പ്രശ്നമാണിതെന്നും വിമർശനം ഉന്നയിച്ചു.
ജനാധിപത്യം എന്തെന് ഭരിക്കുന്നവർക്ക് അറിയില്ല. സർക്കാർ ആർക്കോ വേണ്ടി പ്രവർത്തിക്കുകയാണ്. സുപ്രീംകോടതി വിധി മറികടക്കാനുള്ള ഗൂഢതന്ത്രം മാത്രമാണ് ഓർഡിനൻസിന് പിന്നിൽ. ഓർത്തഡോക്സ് സഭയ്ക്ക് അടി കിട്ടിയതിൽ സന്തോഷിക്കുന്നവർ ഭാവിയിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും, ഇക്കാര്യത്തിൽ നിയമ നടപടികൾ തുടരുമെന്നും സഭാ നേതൃത്വം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Story Highlights: Orthodox Church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here