‘ലുപ്പോ’ കേക്കിൽ പരാലിസിസിന് കാരണമാകുന്ന ഗുളിക ? [24 Fact Check]

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്ട്‌സാപ്പിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ‘ലുപ്പോ’ എന്ന കേക്കിൽ ഒരു ഗുളിക ഒളിച്ച് വെച്ചിട്ടുണ്ടെന്നും ഇത് പരാലിസിസിന് കാരണമാകും എന്നതാണ് പ്രചരണം. എന്നാൽ ഇത്തരത്തിലൊരു വാർത്ത ശരിയാണോ ? അല്ല എന്നാണ് ഉത്തരം.

‘ചൈനീസ് കമ്പനി ആയ luppo ഒരു cake ഇറക്കിയിട്ടുണ്ട് അതിൽ ഏതോ ഒരു tablet ഉള്ളിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട് ഇത് കഴിക്കുന്നതിലൂടെ കുട്ടികൾ paralysis എന്ന അവസ്ഥയിലേക്ക് ആവുകയാണ്. ദയവുചെയ്ത് ഈ message പരമാവതി എല്ലാ ഗ്രൂപ്പുകളിൽ share ചെയ്യൂ’-ഇത്തരത്തിലാണ് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയുള്ള പ്രചരണം. എന്നാൽ പ്രചരണം തീർത്തും വ്യാജമാണെന്ന് ഡോ.ഷിംനാ അസീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

Read Also : ചെറുനാരങ്ങ ഒരു കാന്‍സര്‍ രോഗിയില്‍ കീമോ തെറാപ്പിയേക്കാള്‍ മികച്ച ഫലം ചെയ്യുമോ [24 Fact Check]

പ്രചരണത്തിനൊപ്പമുള്ള ചിത്രത്തിൽ കേക്കിനകത്ത് യാതൊരു കേടുപാടും കൂടാതെ ഗുളികയിരിക്കുന്നത് കാണാം. വെള്ളത്തിലിട്ടാൽ പോലും ഗുളികകൾ അലിയാറുണ്ട്. അപ്പോൾ
നല്ല ചൂടിൽ ഓവനിൽ വച്ച് ഏറ്റവും ചുരുങ്ങിയത് 101-5 മിനിറ്റ് ബേക്ക് ചെയ്ത് വരുന്ന കേക്കിൽ എങ്ങനെ ഗുളിക അലിയാതെ ഇരിക്കുമെന്ന് ഷിംന ചോദിക്കുന്നു.

Story Highlights- Fact Check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top