മൂവാറ്റുപുഴയില്‍ വാഹനാപകടം: അഞ്ച് പേര്‍ക്ക് പരുക്ക്

കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്. മൂവാറ്റുപുഴ മേക്കടമ്പ് കുഞ്ഞിക്കാപ്പടിയിലാണ് അപകടം ഉണ്ടായത്. ഒരു കുംടുംബത്തിലെ അഞ്ച് പേര്‍ സഞ്ചരിച്ച ഫോര്‍ച്യൂണര്‍ കാര്‍ മതിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.

പരുക്കേറ്റവരെ മൂവാറ്റുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. റോഡില്‍ വാഹനം തലകീഴായി കിടന്നത് മൂലം ദേശീയ പാതയില്‍ ഗതാഗതകുരുക്ക് ഉണ്ടായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top