വാഹനം മാറ്റിയിടാന്‍ പറഞ്ഞതിന് സെക്യൂരിറ്റി ജീവനക്കാരനും ഹോസ്പിറ്റല്‍ ജീവനക്കാരനും മര്‍ദനമേറ്റു

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സെക്യൂരിറ്റി ജീവനക്കാരനും ഹോസ്പിറ്റല്‍ ജീവനക്കാരനും മര്‍ദനം. രോഗിയുമായെത്തിയ വാഹനത്തിലുണ്ടായിരുന്നവരാണ് മര്‍ദിച്ചത്. വാഹനം മാറ്റിയിടാന്‍ ആവശ്യപ്പെട്ടതിനാണ് സെക്യൂരിറ്റിയെ ഉള്‍പ്പെടെ ഇവര്‍ മര്‍ദിച്ചത്. സംഭവത്തില്‍ ബത്തേരി പൊലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ബത്തേരിയിലെ ഇഖ്‌റ ആശുപത്രിയിലേക്ക് രോഗിയുമായെത്തിയ വാഹനം ആശുപത്രിക്ക് മുന്നില്‍ നിന്ന് മാറ്റിയിടണമെന്ന് ആവശ്യപ്പെട്ടതിനെതുടര്‍ന്ന് സെക്യൂരിറ്റിയെ അസഭ്യം പറയുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.
മര്‍ദനം തടയാന്‍ ചെന്ന അറ്റന്റര്‍ മുനീറിനേയും ക്ലീനിംഗ് സ്റ്റാഫ് സതിയേയും സംഘം മര്‍ദിച്ചു. മര്‍ദനത്തില്‍ പരുക്കേറ്റ സെക്യൂരിറ്റി മോഹനന്‍, അറ്റന്റര്‍ മുനീര്‍ എന്നിവര്‍ ചികിത്സയിലാണ്. പരാതിയില്‍ ബത്തേരി പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here