ആലുവ സ്വർണ കവർച്ച കേസ്; ഇടനിലക്കാരായ രണ്ട് പേർ പിടിയിൽ
January 17, 2020
0 minutes Read

ആലുവ സ്വർണ കവർച്ച കേസിൽ നിർണയക വഴിത്തിരിവ്. കവർച്ച ചെയ്ത സ്വർണം വിറ്റഴിച്ചതിന് ഇടനിലക്കാരായ രണ്ട് പേർ ക്രൈം ബ്രാഞ്ച് പിടിയിൽ ആയി. ചങ്ങനാശ്ശേരി സ്വദേശി ദീപക്, തൊടുപുഴ സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിൽ ആയത്.
കവർച്ച ചെയ്ത 20കിലോ സ്വർണത്തിൽ 2കിലോ സ്വർണം ഇവരുടെ ഇടനിലയിൽ കോട്ടയത്തെ ജ്വല്ലറിയിൽ വിറ്റഴിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കവർച്ച ആസൂത്രണം ചെയ്ത 5പേരെയും ആലുവ പൊലീസ് നേരെത്തെ പിടികൂടിയിരുന്നെങ്കിലും കവർച്ച സ്വർണ കണ്ടെത്താൻ ആയിരുന്നില്ല.
2019 മേയ് 10നാണ് ആലുവ എണ്ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടു പോയിരുന്ന സ്വർണം വാഹനം ആക്രമിച്ച് തട്ടികൊണ്ടു പോകുന്നത്. കേസന്വേഷിച്ച ലോക്കൽ പൊലീസിന് പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിലും സ്വർണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement