സംസ്ഥാനങ്ങളുടെ എതിര്‍പ്പ് തള്ളി എന്‍പിആര്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്

സംസ്ഥാനങ്ങളുയര്‍ത്തിയ എതിര്‍പ്പ് തള്ളി എന്‍പിആര്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്‍പിആര്‍ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ഉന്നത ഉദ്യോഗസ്ഥതല യോഗമാണ് ഇന്ന് നടക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായും ആഭ്യന്തര സെക്രട്ടറിയും പങ്കെടുക്കും.
ചീഫ് സെക്രട്ടറിയും സെന്‍സസ് ഡയറക്ടറുമാണ് എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുക. സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. എന്നാല്‍ പശ്ചിമ ബംഗാളില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനും പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.
എന്‍പിആര്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും സെന്‍സസുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കാമെന്നുമാണ് കേരളത്തിന്റെ നിലപാട്. എന്‍പിആറുമായി നിസഹകരണം പ്രഖ്യാപിച്ചെങ്കിലും പശ്ചിമബംഗാളും കേരളവും ഒടുവില്‍ വഴങ്ങുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. അതേസമയം എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here