Advertisement

കൊറോണ വൈറസ്; പടർന്നു പിടിക്കാൻ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന

January 17, 2020
Google News 1 minute Read

ചൈനയിൽ പടർന്നു പിടിക്കുന്ന ന്യൂമോണിയക്കു കാരണം കൊറോണ വൈറസ് എന്ന് ലോകാരോഗ്യ സംഘടന. മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന വൈറസ് ബാധയുടെ ലക്ഷണങ്ങൾ പനി, ചുമ, തുമ്മൽ ഇവയെല്ലാമാണ്.

ജലദോഷം മുതൽ ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് വരെ കാരണമാകുന്ന ഇവ മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോ(MERS- CoV)മിനും സിവിയർ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോ (SARS- CoV)മിനും കാരണക്കാർ ആകാറുണ്ട്.

മൃഗങ്ങൾക്കിടയിൽ നിരവധി കൊറോണ വൈറസുകൾ മുൻപും പടരുന്നുണ്ടെങ്കിലും അവ ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ല. വൈറസ് ബാധ വൃക്കയുടെ പ്രവർത്തനത്തെ പോലും ബാധിക്കാൻ സാധ്യതയുള്ളതിനാൽ മരണം പോലും അകലെയല്ലാത്ത അവസ്ഥയിലേക്ക് നയിക്കപ്പെടും.

മുൻ കരുതലുകൾ

  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തി പിടിക്കുക.
  • കൃത്യമായ ഇടവോളകളിൽ കൈകാലുകൾ വൃത്തിയായി കഴുകുക.
  • മത്സ്യ- മാംസങ്ങൾ നല്ലതു പോലെ വേവിച്ച് കഴിക്കുക.
  • ശ്വസന പ്രശ്‌നങ്ങൾ മൂലം ബുദ്ധി മുട്ടുന്നവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here