Advertisement

സിറോ മലബാർ സഭയിലെ നാല് ദൈവാലയങ്ങൾക്ക് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രം പദവി നൽകും

January 17, 2020
Google News 0 minutes Read

സീറോ മലബാർ സഭയിലെ നാല് ദൈവാലയങ്ങൾക്ക് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രം പദവി നൽകാൻ തീരുമാനം. കഴിഞ്ഞ ദിവസം സമാപിച്ച സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ സിനഡിലാണ് തീരുമാനമായത്. ദൈവലയത്തിന്റെ ചരിത്രപരമായ പ്രാധാന്യവും വിശ്വാസി സമൂഹത്തിന്റെ പൗരാണികതയും കണക്കിലെടുത്താണ് പ്രത്യേക പദവി നൽകുന്നത്.

കാഞ്ഞിരപ്പള്ളി രൂപതയിലെ മർത്ത് മറിയം തീർത്ഥാടന കേന്ദ്രം (അക്കരപ്പള്ളി), തൃശൂർ അതിരൂപതയിലെ പാലയൂർ സെന്റ് തോമസ് ദൈവാലയം, ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവക, ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂർ ഫൊറോന ദൈവാലയം എന്നിവയാണ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രം പദവിയിലേയ്ക്ക് ഉയർത്തപ്പെടുന്ന ദൈവാലയങ്ങൾ.

കഴിഞ്ഞ ആഗസ്റ്റ് മാസം നടന്ന ഇരുപത്തിയെട്ടാമത് സിനഡിൽ രണ്ട് ദൈവാലയങ്ങൾക്ക് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രം പദവി നൽകാൻ തീരുമാനിച്ചിരുന്നു. കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിനും മാനന്തവാടി രൂപതയിലെ നടവയൽ ഹോളിക്രോസ് ദൈവാലയത്തിനുമാണ് ഇത്തരത്തിൽ പ്രത്യേക പദവി നൽകാൻ നിശ്ചയിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ ദൈവാലയങ്ങളിൽ പ്രഖ്യാപനങ്ങൾ നടത്തപ്പെടുന്നതാണ്. സീറോ മലബാർ സഭയിലെ ആദ്യത്തെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രമായി പാലാ രൂപതയിലെ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥടനകേന്ദ്രത്തെ 2018 ജനുവരി 21 ന് ഉയർത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here