Advertisement

ഋഷഭ് പന്തിന്റെ പരുക്ക്; കെഎസ് ഭരത് ടീമിൽ

January 17, 2020
Google News 1 minute Read

പരുക്കേറ്റ ഋഷഭ് പന്തിനു പകരക്കാരനായി ആന്ധ്രപ്രദേശിൻ്റെ യുവ വിക്കറ്റ് കീപ്പറ്റ് കെഎസ് ഭരത് ടീമിൽ. ഓസ്ട്രേലിയക്കെതിരെ അവശേഷിക്കുന്ന രണ്ട് ഏകദിനങ്ങളിലാണ് പന്തിനു പകരം ഭരതിനെ ടീമിലെടുത്തത്. പരുക്ക് മാറിയാലും പന്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനായി ഇന്ത്യൻ ടീമിൽ നിന്ന് തിരികെ പോകുമെന്നാണ് വിവരം. അതേ സമയം, മൂന്നാം ഏകദിനത്തിൻ്റെ സമയത്തും പന്തിൻ്റെ പരുക്ക് മാറില്ലെന്നും സൂചനയുണ്ട്.

ലോംഗർ ഫോർമാറ്റ് വിക്കറ്റ് കീപ്പറായ ഭരതിനെ ടീമിലേക്ക് വിളിച്ചു എങ്കിലും ലോകേഷ് രാഹുൽ തന്നെയാവും വിക്കറ്റ് കാക്കുക. ഷോർട്ടർ ഫോർമാറ്റിൽ ഋഷഭ് പന്തിനു ശേഷം അവസരം കാത്തിരിക്കുന്ന സഞ്ജു സാംസണും ഇഷാൻ കിഷനും ന്യൂസിലൻഡ് എ പര്യടനത്തിൽ ആയതു കൊണ്ടാണ് അവരെ പരിഗണിക്കാതിരുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശോധനകൾക്കായി പോയിരിക്കുകയാണ് പന്ത്. പരിശോധനകൾക്കു ശേഷം മാത്രമേ പന്തിൻ്റെ ഭാവിയിൽ തീരുമാനം എടുക്കാൻ സാധിക്കൂ. നേരത്തെ ബാക്കപ്പ് കീപ്പർമാരെ ആരെയും ബിസിസിഐ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും രണ്ടാം ഏകദിനത്തിനു മുന്നോടിയായി ഭരതിനോട് ടീമിനൊപ്പം ചേരാൻ ബിസിസിഐ നിർദ്ദേശിക്കുകയായിരുന്നു.

ഇതിനു മുൻപും കെഎസ് ഭരത് ബാക്കപ്പ് കീപ്പറായി ടീമിൽ എത്തിയിട്ടുണ്ട്. പോയ വർഷം ബംഗ്ലാദേശിനെതിരെ നടന്ന പിങ്ക് റ്റെസ്റ്റിൽ രഞ്ജി കളിക്കാനായി റിലീസ് ചെയ്ത പന്തിനു പകരം ഭരത് ടീമിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഭരത് ഇന്ത്യക്കായി കളത്തിൽ ഇറങ്ങിയിട്ടില്ല.

Story Highlights: KS Bharat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here