നിർഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

നിർഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. രാവിലെ 6 മണിക്കാണ് തൂക്കിലേറ്റുക. ഡൽഹി കോടതി ഇത് സംബന്ധിച്ച് പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

വിചാരണക്കോടതിയുടെ ഉത്തരവ് പ്രകാരം ജനുവരി 22ന് തൂക്കിക്കൊല്ലാൻ കഴിയില്ലെന്ന്
ആം ആദ്മി സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല, പ്രതികളിൽ ഒരാളായ മുകേഷ് സിംഗ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളിക്കളഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top