Advertisement

നിർഭയ കേസ്; വിനയ് ശർമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ തിഹാർ ജയിൽ അധികൃതരോട് കോടതി റിപ്പോർട്ട് തേടി

February 20, 2020
Google News 1 minute Read

നിർഭയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന പ്രതികളിൽ ഒരാളായ വിനയ് ശർമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ തിഹാർ ജയിൽ അധികൃതരോട് കോടതി റിപ്പോർട്ട് ആരാഞ്ഞു.

അതേസമയം, വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും ആളുകളെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി വിനയ് ശർമ്മ നൽകിയ ഹർജി പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 22ലേക്ക് മാറ്റി.

ഫെബ്രുവരി 16 നാണ് തിഹാർ ജയിലിലെ സെല്ലിനുള്ളിൽ തല ചുവരിലിടിച്ച് വിനയ് ശർമ്മ സ്വയം പരുക്കേൽപ്പിച്ചത്. ചെറിയ പരുക്കുകൾ പറ്റിയതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ജയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പട്യാല ഹൗസ് കോടതി തിഹാർ ജയിൽ അധികൃതരോട് റിപ്പോർട്ട് തേടി.

അതിനിടെ മികച്ച ചികിത്സ ഉറപ്പാക്കാൻ ജയിൽ അധികൃതർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് വിനയ് ശർമ്മയുടെ അഭിഭാഷകൻ എപി സിംഗ് നൽകിയ ഹർജി കോടതി ഈ മാസം 22 ലേക്ക് മാറ്റി. പ്രതിയെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ്’ സയൻസിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കടുത്ത മാനസികാസ്വാസ്ഥ്യം നേരിടുന്നുവെന്നും. ആത്മഹത്യ ശ്രമത്തെ തുടർന്ന് തലയ്ക്ക് ക്ഷതം ഏറ്റുവെന്നും. കാലിൽ പൊട്ടൽ ഉണ്ടെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ, ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന വാദം സുപ്രിംകോടതി നേരെത്തെ തള്ളിയിരുന്നു. രാഷ്ട്രപതി ദയാ ഹർജി തള്ളിയതിനെതിരെ വിനയ് ശർമ്മ നൽകിയ ഹർജിയും സുപ്രിംകോടതി തള്ളിയിരുന്നു. ഇതോടെ ഇയാളുടെ നിയമ സഹായത്തിനുള്ള എല്ലാ വഴികളും അടഞ്ഞിരുന്നു. കേസിലെ നാല് പ്രതികളുടേയും വധശിക്ഷ മാർച്ച് 3ന് രാവിലെ 6 മണിക്ക് നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി പട്യാല ഹൗസ് കോടതി ഫെബ്രുവരി 17 ന് പുതിയ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, പ്രതികളിലൊരാളായ പവൻ ഗുപ്ത ഇതുവരെ ദയാ ഹർജി സമർപ്പിച്ചിട്ടില്ല.

Story highlight: Nirbhaya case,vinay sharma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here