Advertisement

സിഎംഎസ് കോളജിൽ എസ്എഫ്‌ഐക്കെതിരെ വിദ്യാർത്ഥികൾ, സംഘർഷം

January 17, 2020
Google News 0 minutes Read

കോട്ടയം സിഎംഎസ് കോളജിൽ എസ്എഫ്‌ഐക്കെതിരെ വിദ്യാർത്ഥികൾ രംഗത്ത്. രണ്ട് വിദ്യാർത്ഥികളെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ചാണ് സംയുക്ത വിദ്യാർത്ഥി സഖ്യം രംഗത്തെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ക്യാംപസിൽ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.

എസ്എഫ്‌ഐ പ്രവർത്തകർ കോളജിലെത്തിയപ്പോൾ സമരക്കാർ ഗേറ്റ് അടച്ചിരുന്നു. എസ്എഫ്‌ഐ പ്രവർത്തകരെ കാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇതേ തുടർന്ന് വിദ്യാർത്ഥികളും എസ്എഫ്‌ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിലായി. ഇതിനിടെ എസ്എഫ്‌ഐ പ്രവർത്തകർ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. പൊലീസെത്തിയാണ് പ്രശ്‌നങ്ങൾക്ക് അയവുവരുത്തിയത്. ഉച്ചയ്ക്ക് ശേഷം കോളജിന് അവധി പ്രഖ്യാപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here