Advertisement

കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ അതിരൂപത മുഖപത്രം

January 17, 2020
Google News 2 minutes Read

പൗരത്വ ഭേദഗതി നിയമത്തിലും ലൗ ജിഹാദ് വിഷയത്തിലും സീറോ മലബാർ സഭാ സിനഡിന്റെ നിലപാടിനെ വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് കെ.സി.ബി.സി പ്രസിഡന്റും സിറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ നിലപാട് ആശങ്കപ്പെടുത്തുന്നുവെന്ന് അതിരൂപത മുഖപത്രമായ സത്യദീപം പറയുന്നു. ലൗ ജിഹാദുമായി ബന്ധപ്പെട്ട പരാമർശം മത സൗഹാർദ്ദം തകർക്കുമെന്നും സത്യദീപം കുറ്റപ്പെടുത്തുന്നു. സത്യദീപത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

എറണകുളം-അങ്കമാലി അതിരൂപതയുടെ വൈദിക സമിതി മുൻ സെക്രട്ടറിയായിരുന്ന ഫാദർ കുര്യാക്കോട് മുണ്ടാടനാണ് ലേഖനം എഴുതിയിരിക്കുന്നത്. ‘പൗരത്വ നിയമ ഭേദഗതിയും ലൗജിഹാദും കൂട്ടിച്ചേർക്കാമോ’ എന്ന തലക്കെട്ടോടെയാണ് ലേഖനം. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരള കത്തോലിക്കാ സഭയ്ക്ക് ഏകാഭിപ്രായമോ കൃത്യമായോ നിലപാടോ ഇല്ലെന്ന് ലേഖനത്തിൽ പറയുന്നു. മതേതരത്വ മൂല്യങ്ങൾക്ക് വേണ്ടി ശക്തമായ നിലപാടെടുക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പ നയിക്കുന്ന കത്തോലിക്കാ സഭയ്ക്ക് കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്നാണ് വിശ്വാസികൾ ചോദിക്കുന്നത്. മത രാഷ്ട്രത്തിന്റെ പേരിൽ രാജ്യം നിന്ന് കത്തുമ്പോൾ ഏതെങ്കിലും മതത്തെ ചെറുതാക്കാനുള്ള കാര്യങ്ങൾ പറഞ്ഞ് എരിതീയിൽ എണ്ണയൊഴിക്കുക എന്നത് സാമാന്യ ബുദ്ധിയാണെന്ന് ലേഖനത്തിൽ പറയുന്നു.

ലൗ ജിഹാദ് എന്നത് മത പരിവർത്തനം നടത്തുക എന്ന ലക്ഷ്യത്തോടു കൂടി ഒരാളെ സ്‌നേഹിച്ച് വിവാഹം കഴിക്കുന്നതാണ്. 2009 ൽ കേരളത്തിൽ ജേക്കബ് പുന്നൂസ് ഡിജിപിയായിരുന്ന കാലം മുതലാണ് ഇത്തരം ഒരു വാദം കേരളത്തിൽ സംജാതമാകുന്നത്. എന്നാൽ ഹൈക്കോടതി ആ വാദം തള്ളിക്കളഞ്ഞു. 2010 ൽ കർണാടക സർക്കാരും ലൗജിഹാദ് ഭാവനാസൃഷ്ടിയാണെന്ന് പറഞ്ഞു. ലൗജിഹാദിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

story highlights- cardinal mar george alencherry, sathyadeepam, love jihad, CAA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here