Advertisement

ടീമിൽ ഇടം ലഭിക്കാത്തതിന് സെലക്ടർമാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; അനിൽ കുംബ്ലെ

January 17, 2020
Google News 1 minute Read

ടീമിൽ ഇടം ലഭിക്കാത്തതിനു സെലക്ടർമാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് മുൻ താരവും പരിശീലകനുമായ അനിൽ കുംബ്ലെ. ടീമിൽ സ്ഥാനമുറപ്പിക്കേണ്ടത് കളിക്കാരാണെന്നും അതിനു കഴിഞ്ഞില്ലെങ്കിൽ സെലക്ടർമാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കുംബ്ലെ പറഞ്ഞു. സെലക്ടർമാർ നിങ്ങളെ ഒഴിവാക്കാനാണ് നോക്കുന്നത്. ടീമിലെത്തേണ്ടതും സ്ഥാനം ഉറപ്പിക്കേണ്ടതും നിങ്ങൾ തന്നെയാണെന്നും കുംബ്ലെ ഒരു പൊതുപരിപാടിക്കിടെ പറഞ്ഞു.

“നിങ്ങൾ എങ്ങനെ പ്രകടനം നടത്തുന്നു എന്നതിലാണ് നിങ്ങളുടെ ഭാവി. കൂടുതൽ മെച്ചപ്പെട്ട പ്രകടനങ്ങൾ നടത്തുക എന്നതിലാവണം നിങ്ങളുടെ ശ്രദ്ധ. സെലക്ടർമാർ നിങ്ങളെ ഒഴിവാക്കാനാണ് നോക്കുന്നത്. ടീമിലെത്തേണ്ടതും സ്ഥാനം ഉറപ്പിക്കേണ്ടതും നിങ്ങൾ തന്നെയാണ്. നിങ്ങൾക്ക് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ സെലക്ടർമാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല”- കിംഗ്സ് ഇലവൻ പഞ്ചാബ് പരിശീലകനായ കുംബ്ലെ പറഞ്ഞു.

ടി-20 ഫോർമാറ്റിന് ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുണ്ടെങ്കിലും കളിക്കാർ ആഗ്രഹിക്കുന്നത് ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാനാണെന്നും കുംബ്ലെ കൂട്ടിച്ചേർത്തു. എന്നാൽ എല്ലാ ഫോർമാറ്റിലും ഒരുപോലെ മികവു പുലർത്താൻ എല്ലാവർക്കും കഴിയില്ല. കഠിനാധ്വാനത്തിലൂടെ പ്രകടനം മെച്ചപ്പെടുത്താനും ടീമിൽ സ്ഥാനമുറപ്പിക്കാനും എല്ലാവരും ശ്രമിക്കണമെന്നും സ്പിൻ ഇതിഹാസം കൂട്ടിച്ചേർത്തു.

Story Highlights: Anil Kumble

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here