പൗരത്വ നിയമ ഭേദഗതി; രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറെന്ന് അമിത് ഷാ

പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുസ്ലീങ്ങളുടെ പൗരത്വത്തെ ബാധിക്കുന്ന എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ രാഹുൽ ഗാന്ധിയുമായി സംവാദത്തിന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു. സ്ഥലവും തീയതിയും നിശ്ചയിച്ചോളുവെന്നും അമിത് ഷാ വെല്ലുവിളിച്ചു.

നിയമം പൂർണമായും വായിച്ചുനോക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണം. നിയമത്തിൽ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാൻ വകുപ്പുകളില്ല. രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. അയൽ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളെ ചേർത്ത് നിർത്തുന്നതാണ് നിയമമെന്നും അമിത് ഷാ പറഞ്ഞു. നിയമത്തിനെതിരെ സമരം ചെയ്യുന്നതിനിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

story highlights- amit shah, rahul gandhi, citizenship amendment act

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top