സിഎഎയ്‌ക്കെതിരായ വിദ്യാർത്ഥി സമരങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി

പൗരത്വ നിയമ ഭേദഗതിക്കെതിരായ വിദ്യാർത്ഥി സമരങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി.വിദ്യാർത്ഥി സമരങ്ങൾക്ക് പിന്തുണ നൽകും. സമരത്തിനെതിരെ ആക്രമണങ്ങൾ ഉണ്ടായാൽ സഹായത്തിന് ഇടപെടുമെന്നും കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെയാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്.അത്തരം സമരങ്ങൾ അങ്ങനെ തന്നെ നടക്കട്ടെ. അത് ഏറ്റെടുക്കേണ്ടതില്ല. ഇത്തരം സമരങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്നത് സമരത്തിന്റെ പൊതുലക്ഷ്യത്തെ ബാധിക്കുമെന്നും കമ്മിറ്റി വിലയിരുത്തി.

23, 26, 30 ദിവസങ്ങളിൽ നിശ്ചയിച്ച യോജിച്ച സമരങ്ങൾ ശക്തമാക്കും. സിപിഐഎം സ്വന്തം നിലയിൽ നടത്തുന്ന പുതിയ സമരങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ല. സംഘടനാ വിഷയങ്ങൾ രണ്ടാം ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിലും കാര്യമായി ചർച്ചയായില്ല. കേരളത്തെ സാമ്പത്തികമായും മറ്റും ഞെരുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും വിമർശനമുയർന്നു. എ.വിജയരാഘവൻ, എളമരം കരീം, കെ.കെ ശൈലജ എന്നിവർ കേരള ഘടകത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. അവസാന ദിവസമായ നാളെ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗം ചർച്ചയ്ക്ക് മറുപടി തയ്യാറാക്കും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More