വയനാട് ആദിവാസി യുവാവിന്റെ മരണം; കൊലപാതകമെന്ന് പൊലീസ്, അച്ഛനും മകനും അറസ്റ്റില്‍

വയനാട് കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുന്‍പ് ആദിവാസി യുവാവ് മരിച്ചത് കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ പ്രതികളായ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൂലി കൂടുതല്‍ ചോദിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കേണിച്ചിറ അതിരാറ്റ് പാടി കോളനിയിലെ മണിയെ കൊലപ്പെടുത്താന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.
കേണിച്ചിറ സ്വദേശി വിഇ തങ്കപ്പനെയും മകന്‍ സുരേഷുമാണ് പൊലീസ് പിടിയിലായത്. കൂലി കൂടുതല്‍ ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മണിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹത്തിന് അടുത്ത് വിഷക്കുപ്പ് വച്ചു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
Story Highlights- Death of tribal youth, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here