Advertisement

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം നിർമിക്കണമെന്ന് മോഹൻ ഭാഗവത്

January 18, 2020
Google News 0 minutes Read

രാജ്യത്ത് ജനസംഖ്യാനിയന്ത്രണത്തിന് നിയമം നിർമിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ദമ്പതികൾക്ക് രണ്ടു കുട്ടികൾ എന്ന നിയമം രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് അനിവാര്യമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. യുപിയിലെ മുറാദാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർഎസ്എസ് നേതാക്കളുമായി സംവദിക്കവെയാണ് സംഘടനയുടെ അടുത്ത അജണ്ടയെ കുറിച്ച് ഭാഗവത് സൂചിപ്പിച്ചത്.

ഏതെങ്കിലും ഒരു മതത്തിന് മാത്രം ബാധകമാകുന്ന ഒന്നാകില്ല നിയമമെന്നും എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും ഭാഗവത് പറഞ്ഞു. ഇന്ത്യ വളർന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് എന്നാൽ അനിയന്ത്രിതമായ ജനസംഖ്യ രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല, രാമക്ഷേത്ര നിർമാണത്തിന് ട്രസ്റ്ര് രൂപീകരിച്ചാൻ അതിൽ നിന്ന് മാറിനിൽക്കുമെന്നും മഥുരയും കാശിയും ആർഎസ്എസ് അജണ്ടയുടെ ഭാഗമല്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. പൗരത്വ നിയമത്തെ പിന്തുണച്ച അദ്ദേഹം നിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here