സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങൾക്കും പരമാവധി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുവാനുള്ള ശ്രമത്തിലാണ് സർക്കാർ : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

kadakampally

സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങൾക്കും പരമാവധി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുവാനുള്ള ശ്രമത്തിലാണ് സർക്കാർ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ക്ഷേത്രത്തിന്റെ വരുമാനത്തിൽ നിന്ന് ഒരു പൈസ പോലും സർക്കാർ എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നാല് കോടി രൂപ മുടക്കി തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ നിർമ്മിക്കുന്ന അമിനിറ്റി ആൻഡ് ഫെസിലിറ്റേഷൻ സെന്റെറിന്റെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളിൽ എത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കൽ സർക്കാരിന്റെ ഉത്തരവാദിത്തമായിട്ടാണ് സർക്കാർ കാണുന്നതെന്നും ഇതിനായി സർക്കാർ ഖജനാവിൽ നിന്നും കോടികൾ ചെലവഴിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

60 ദിവസം നീണ്ടുനിന്ന ഈ ശബരിമല തീർത്ഥാടന കാലത്ത് വിവിധ വകുപ്പുകളെ ഏകീകരിച്ചു കൊണ്ട് ഒരു പരാതി ഇല്ലാതെ ഭംഗിയായി നടത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബെന്നി ബഹനാൻ എം പി, അൻവർ സാദത്ത് എംഎൽഎ ,ക്ഷേത്ര ഭാരവാഹികളായ പ്രസിഡണ്ട് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് ,സെക്രട്ടറി രാഹുൽ റാം , നിർമ്മാണ കമ്മിറ്റി കൺവീനർ കെ കെ ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Story highlights- Kadakampally Surendranനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More