Advertisement

ജംഷ്ഡപൂര്‍ എഫ്സിക്ക് എതിരെ രണ്ട് തവണ ലീഡ് നേടിയിട്ടും കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി; പ്ലേ ഓഫ് സാധ്യത മങ്ങി

January 19, 2020
Google News 1 minute Read

ഐഎസ്എലില്‍ ജംഷ്ഡപൂര്‍ എഫ്സിക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. നിര്‍ണായക പോരാട്ടത്തില്‍ സന്ദശകരെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജംഷ്ഡപൂര്‍ എഫ്സി പരാജയപ്പെടുത്തി. നോയി അക്കോസ്റ്റ (39), സെര്‍ജിയോ കാസ്റ്റെല്‍ (75) എന്നിവരാണ് ജംഷഡ്പൂരിനായി ഗോളടിച്ചത്. ശേഷം ഓഗ്ബച്ചെയുടെ ഓണ്‍ ഗോള്‍ (86) ആതിഥേയരുടെ വിജയമുറപ്പിച്ചു.

മത്സരത്തില്‍ രണ്ട് തവണ ലീഡ് നേടിയിട്ടും അവസാന നിമിഷം സെല്‍ഫ് ഗോള്‍ വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനോട് പരാജയപ്പെടുകയായിരുന്നു. 87-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഒഗ്‌ബെചെയുടെ കാലില്‍ തട്ടിയ സെല്‍ഫ് ഗോളിലൂടെയാണ് ജംഷഡ്പൂര്‍ ലീഡ് നേടിയത്.

58ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഒഗ്‌ബെചടെ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം തവണ ലീഡ് നേടി. ജെസ്സല്‍ കാര്‍ണീറോ ഉയര്‍ത്തി നല്‍കിയ പന്ത് ഒഗ്‌ബെചെ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. കളിയുടെ രണ്ടാം പകുതിയില്‍ അനാവശ്യമായി ഫൗള്‍ ചെയ്ത് മലയാളി താരം അബ്ദുള്‍ ഹക്ക് മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തയി. 75-ാം മിനുട്ടില്‍ ലഭിച്ച പെനല്‍റ്റി വലയിലെത്തിച്ചാണ് ജംഷഡ്പൂരിന്റെ സെര്‍ജിയോ കാസ്റ്റെല്‍ രണ്ടാം സമനില ഗോള്‍ നേടിയത്.

 

Story Highlights- jamshedpur-fc-beat-kerala-blasters-in-isl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here