Advertisement

കൊച്ചി മെട്രോ ട്രാക്കിൽ പൂച്ച കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

January 19, 2020
1 minute Read

കൊച്ചി മെട്രോ ട്രാക്കിൽ പൂച്ച കുടുങ്ങി. അധികൃതരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്ന് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

വൈറ്റില ജംഗ്ഷന് സമീപമുള്ള ട്രാക്കിലാണ് പൂച്ച കുടുങ്ങിയത്. വലിയ ക്രെയിനിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥനെ പൂച്ചയിരിക്കുന്ന ഭാഗത്ത് എത്തിച്ചാണ് പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നത്. ഏറെ ദിവസമായി പൂച്ച ഇവിടെ കുടുങ്ങിയിരുന്നെങ്കിലും ഇന്നാണ് ഫയർഫോഴ്‌സിന് വിവരം ലഭിക്കുന്നത്. അതിനിടെ പരിഭ്രാന്തയിലായ പൂച്ച ഓടി നടക്കുന്നത് രക്ഷാപ്രവർത്തനം ദുർഘടമാക്കുകയാണ്.

പൂച്ച താഴെ വീണാൽ ഒന്നും സംഭവിക്കാതിരിക്കാൻ താഴെ വലവിരിച്ച് നാട്ടുകാരും ഉദ്യോഗസ്ഥരും തയാറായി നിൽക്കുന്നുണ്ട്. വൈറ്റിലയിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന റോഡിൽ ഗതാഗതം നിയന്ത്രിച്ചാണ് ഫയർഫോഴ്‌സിന്റെ രക്ഷാപ്രവർത്തനം.

Story Highlights- Kochi Metro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top