നിർധനയായ ഹിന്ദു പെൺകുട്ടിയുടെ വിവാഹം നടത്തി ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി

മതത്തിന് അതിർത്തികൾ നിർണയിക്കുന്ന കാലത്ത് വേറിട്ടൊരു വിവാഹത്തിന് സാക്ഷ്യംവഹിച്ച് കായംകുളം. നിർധനയായ ഹിന്ദു പെൺകുട്ടിയുടെ വിവാഹം നടത്തി മാതൃകയായിരിക്കുകയാണ് ചേരാവള്ളിയിലെ മുസ്ലിം ജമാഅത്ത് കമ്മിറ്റി്. മതസൗഹാർദ്ദത്തിന്റെ വലിയ സന്ദേശം നൽകുന്ന വിവാഹമാണ് ഇത്.
കായംകുളം സ്വദേശി അഞ്ജു അശോകൻറെ കഴുത്തിൽ ശരത് വരണമാല്യം ചാർത്തുമ്പോൾ, കെട്ടുമേളത്തിനൊപ്പം മുഴുങ്ങുക പുതിയൊരു സന്ദേശം. ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് അഞ്ജുവിന്റെ വിവാഹം നടത്തിയത്. മകളുടെ വിവാഹം നടത്താൻ മാർഗമില്ലാതെ വന്നതോടെയാണ് കായംകുളം സ്വദേശികളായ അശോകനും ബിന്ദുവും ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടിയത്. ആവശ്യം മനസിലാക്കിയ കമ്മിറ്റി ഭാരവാഹികൾ വിവാഹത്തിനുള്ള ചെലവ് പൂർണ്ണമായി വഹിക്കാമെന്ന് ഉറപ്പ് നൽകി.
ഇന്ന് രാവിലെ 11.30 നും 12.30 നും മധ്യേ ചേരാവള്ളി ജമാഅത്ത് പള്ളിയ്ക്ക് സമീപം ഫിത്വറ ഇസ്‌ലാമിക് അക്കാദമിയിൽവച്ചാണ് വിവാഹം നടന്നത്. വീട്ടുകാർക്കൊപ്പം ജമാഅത്ത് കമ്മിറ്റിയും വിവാഹക്ഷണക്കത്ത് എല്ലാവർക്കും നൽകിയിട്ടുണ്ട്.
Story Highlights- Wedding, Marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here