മേരി തോമസ് അന്തരിച്ചു

മാളയ്ക്ക് സമീപം കൊമ്പൊടിഞ്ഞാമ്മക്കല്‍ പുന്നേലിപറമ്പില്‍ തോമന്‍ക്കുട്ടിയുടെ മകള്‍ മേരി തോമസ് (58) അന്തരിച്ചു. ഭൗതീകശരീരം തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ 11 വരെ കദളിക്കാടുള്ള സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഒരുമണിയോടെ കൊമ്പൊടിഞ്ഞാമാക്കലിലെ വസതിയില്‍ എത്തിക്കും.

സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച വൈകിട്ട് നാലിന് പി ടി ജോണിയുടെ വസതിയില്‍ (സെന്റ് ജോണ്‍ യൂണിറ്റ് സി 3) ആരംഭിച്ച് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. അമേരിക്കയില്‍ നഴ്‌സായിരുന്നു. ഫ്‌ളവേഴ്‌സ് ടിവി, മഴവില്‍ മനോരമ, സൂര്യാ ടിവി എന്നിവയിലെ ശ്രീകണ്ഠന്‍ നായര്‍ ഷോയിലൂടെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. മക്കള്‍: ഡോ. ക്രിസ്റ്റിന്‍ (യുഎസ്എ), ഡോ. സ്റ്റെഫാന്‍ (യുഎസ്എ), ക്രിസ്റ്റല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top