പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യമന്ത്രി

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ശൈലജ നിർവഹിച്ചു. അഞ്ച് വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ നിർത്താറായിട്ടില്ലെന്നും പ്രതിരോധം ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

മൂന്നു ദിവസമായാണ് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വിളപ്പിൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ മന്ത്രി കെ.കെ ശൈലജ നിർവഹിച്ചു. ഇന്ന് ബൂത്തുതല ഇമ്മ്യൂണൈസേഷനും നാളെയും മറ്റന്നാളും തുള്ളിമരുന്ന് എടുക്കാൻ വിട്ടുപോയ കുട്ടികൾക്ക് വീടുവീടാന്തരം കയറി തുള്ളി മരുന്ന് നൽകുകയുമാണ് ചെയ്യുക. പോളിയോയ്‌ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ നിർത്താറായിട്ടില്ലെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ബസ് സ്റ്റാന്റ്ുകൾ തുടങ്ങി കുട്ടികൾ വന്നുപോകാൻ സാധ്യതയുള്ള എല്ലായിടത്തും ബൂത്തുകൾ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലെ അഞ്ചു വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്കും ഈ ദിവസങ്ങളിൽ പോളിയോ വാക്‌സിൻ നൽകും. സംസ്ഥാനത്തെ 24.5 ലക്ഷം കുട്ടികൾക്ക് പോളിയോ വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

Story Highlights- Pulse Polio, KK Shailaja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top