സുലൈമാനി വധം ; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഡോണള്‍ഡ് ട്രംപ്

ഇറാന്റെ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിക്കെതിരായ അമേരിക്കന്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആകാശത്ത് ക്യാമറാ നിരീക്ഷണത്തില്‍ കൗണ്ട് ഡൗണ്‍ ഉള്‍പ്പെടെ നടത്തി ‘ബൂം’ മുഴക്കത്തോടെയായിരുന്നു സുലൈമാനിയുടെയും സംഘത്തിന്റെയും അവസാനമെന്ന് ട്രംപ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി തന്റെ വസതിയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി യോഗത്തിലായിരുന്നു
ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍. സുലൈമാനി നമ്മുടെ രാജ്യത്തെക്കുറിച്ച് മോശം കാര്യങ്ങളാണ് പറഞ്ഞത്. അമേരിക്കയെ ആക്രമിക്കാന്‍ പോവുകയാണെന്ന് സുലൈമാനി പറഞ്ഞു. നമ്മുടെ ജനങ്ങളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. നോക്കൂ, എത്രയാണ് ഇതിങ്ങനെ കേട്ടുകൊണ്ടിരിക്കുകയെന്ന് ട്രംപ് യോഗത്തില്‍ പറഞ്ഞു.
ഓപറേഷനെക്കുറിച്ച് സൈന്യം എങ്ങനെയാണ് വിവരങ്ങള്‍ നല്‍കിയതെന്നും ട്രംപ് വിശദീകരിച്ചു. ‘ സൈനിക ഉദ്യോഗസ്ഥര്‍ തത്സമയം വിവരങ്ങള്‍ കൈമാറിയിരുന്നു. അവരെല്ലാം ഒരുമിച്ചാണെന്നാണ് സൈനികര്‍ പറഞ്ഞത്. അവര്‍ക്ക് രണ്ട് മിനിറ്റും 11 സെക്കന്റും ബാക്കിയുണ്ട്. സുരക്ഷയുള്ള കാറിലാണ് യാത്ര ചെയ്യുന്നത്. ഒരു മിനിറ്റ് ബാക്കി, 30 സെക്കന്റ്, പത്ത്, ഒമ്പത്, എട്ട്….. പെട്ടെന്നൊരു മുഴക്കം, സര്, അവര്‍ മരിച്ചു’ സൈന്യത്തില്‍ നിന്ന് ലഭിച്ച സന്ദേശം ഇങ്ങനെയായിരുന്നെന്ന് ട്രംപ് വിശദീകരിച്ചു.
യുഎസ് ആക്രമണം ലോകത്തെ നടുക്കിയതായും ട്രംപ് പ്രതികരിച്ചു. എന്നാല്‍ ശക്തമായ നീക്കം തന്നെ സുലൈമാനിക്കെതിരെ വേണമായിരുന്നു. കാരണം ആയിരക്കണത്തിന് അമേരിക്കന്‍ പൗരന്മാരുടെ ജീവന് നഷ്ടമാകാന്‍ കാരണം സുലൈമാനിയാണെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
Story Highlights- Sulaimani’s murder Donald Trump releasing more info
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here